Your Image Description Your Image Description

ആദ്യത്തെ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പ്രഖ്യാപിച്ചു. 150 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി, സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്.

ബഹ്റൈനിന്റെ ഊർജ്ജ മേഖലയിൽ നിർണായക ചുവടുവെപ്പായും പദ്ധതിയെ വിലയിരുത്തുന്നുണ്ട്. 2060 ഓടെ നെറ്റ്-സീറോ കാർബൺ ഉദ്‌വമനം എന്ന ബഹ്റൈനിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്നാണിതെന്ന് ഇവ പ്രസിഡന്റ് എൻജിനീയർ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ബഹ്റൈനിന്റെറ തെക്കൻ മേഖലയിൽ, ബിലാജ് അൽ ജസായറിനടുത്ത് ഏകദേശം 1.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നിലയം സ്ഥാപിക്കുന്നത്.

Related Posts