Your Image Description Your Image Description

ഐപിഎല്ലിൽ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി കളിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. സീസണിൽ താരമെന്ന നിലയിൽ തിരിച്ചുവരികയെന്നത് എന്നെ സബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് മികച്ച സംഭാവനകൾ നൽകാനായില്ല. ഓപ്പണറായി മിച്ചൽ മാർഷ് കളിക്കാത്തത് കൊണ്ടുതന്നെ ആ പൊസിഷനിൽ ഇറങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണ്, ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ അത് സഹായിക്കും, പന്ത് കൂട്ടിച്ചേർത്തു.

അതേസമയം മത്സരത്തിൽ ഏയ്ഡൻ മാർക്രമിനൊപ്പം ഓപ്പണറായി ഇറങ്ങിയ താരം 18 പന്തിൽ 21 റൺസാണ് നേടിയത്. രണ്ട് ഫോറുകളും നേടി. ഇതിന് മുമ്പുള്ള അഞ്ച് മത്സരങ്ങളിൽ താരം 19 റൺസ് മാത്രമാണ് നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ പന്ത് ക്യാപ്റ്റനായുള്ള ലഖ്‌നൗ സൂപ്പർ ജയൻറ്സ് ആറ് വിക്കറ്റിന് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റിന് 181 റൺസ് നേടിയപ്പോൾ ലഖ്‌നൗ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ലഖ്‌നൗവിന് വേണ്ടി നിക്കോളാസ് പൂരനും ഏയ്ഡൻ മാർക്രമും അർധ സെഞ്ച്വറി നേടി. പൂരൻ 34 പന്തിൽ 64 റൺസ് നേടിയപ്പോൾ മാർക്രം 31 പന്തിൽ 58 റൺസ് നേടി. അതസമയം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റിന് 181 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും അർധ സെഞ്ച്വറി നേടി. ശാർദൂൽ താക്കൂറും രവി ബിഷ്‌ണോയിയും ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts