Your Image Description Your Image Description

ആലപ്പുഴ: നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

നാടകരംഗത്ത് 50 വർഷത്തിന്റെ അനുഭവപരിചയമുള്ള രാജേന്ദ്രൻ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്.

Related Posts