Your Image Description Your Image Description

കോട്ടയം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം ഫോർ റിസൽട്സ് പദ്ധതിയുടെ ഭാഗമായി അയ്മനം, വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ നടത്തുന്ന ദുരന്തനിവാരണ മോക്ഡ്രില്ലുകളുടെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ ടേബിൾടോപ് യോഗം ചേർന്നു. മേയ് അഞ്ചിന് 11മണിക്ക് അയ്മനം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പുലിക്കുട്ടിശ്ശേരി പുത്തൻതോട് പാലത്തിനുസമീപവും മേയ് 13ന് രാവിലെ 11ന് വിജയപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വട്ടമൂട് കടവിൽ വെച്ചും മോക്ഡ്രിൽ നടക്കും.

അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽനിന്ന് അടിയന്തരമായി നടത്തുന്ന രക്ഷാപ്രവർത്തന സംവിധാനങ്ങൾ, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽനിന്ന് ആളുകളെ മാറ്റിപാർപ്പിക്കൽ, മറ്റു രക്ഷാപ്രവർത്തനങ്ങൾ , ദുരന്തമുന്നറിയിപ്പ് ലഭിക്കുന്നഘട്ടത്തിൽ ഇൻസിഡന്റ് റെസ്‌പോൺസ് സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്തു. പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായാണ് മോക്ക് ഡ്രിൽ നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മനോജ് കരീമഠം ഉദ്ഘാടനം ചെയ്തു. കോട്ടയം താഹസിൽദാർ എസ്.എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ടി സോമൻകുട്ടി, കില ഡി.എം.ആർ വിദ്ഗധൻ ഡോ.രാജ്കുമാർ, തദ്ദേശസ്വയംഭരണവകുപ്പ് ദുരന്തനിവാരണ പ്‌ളാൻ കോ- ഓർഡിനേറ്റർ ആനി തോമസ്, പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, എന്നിവർ പങ്കെടുത്തു.

ഫോട്ടോ പ്രളയ മോക്ഡ്രിലിന്റെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്തിൽ നടന്ന ടേബിൾ ടോപ്പ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts