Your Image Description Your Image Description

രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2025ന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ആഗസ്റ്റ് 15 വരെ നീട്ടി. ധീരതയ്ക്കുള്ള അവാർഡും സോഷ്യൽ സർവീസ്, എൻവയോൺമെന്റ്, സ്പോർട്‌സ്, ആർട്‌ ആന്റ് കൾച്ചർ, സയൻസ് ആന്റ് ടെക്നോളജി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയുമാണ് അവാർഡിന് പരിഗണിക്കുന്നത്. 2025 ജൂലൈ 31ന് അഞ്ച് വയസ് തികഞ്ഞ 18 വയസിൽ കവിയാത്ത ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യയിൽ താമസിക്കുന്നതുമായ ഏതൊരു കുട്ടിക്കും അപേക്ഷിക്കാം. അപേക്ഷകൾ https://awards.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം.

Related Posts