Your Image Description Your Image Description

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ക്യാമ്പസിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. പ്രതികളായ 19 വിദ്യാർത്ഥികളെയാണ് സർവകലാശാല പുറത്താക്കിയത്.

പ്രതികളായ 19 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് യൂണിവേഴ്സിറ്റിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. വിദ്യാർത്ഥികൾക്കെതിരായ നടപടി വെറ്ററിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.

സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നേടിയത് ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥന്റെ അമ്മ ഹർജി നൽകിയത്.

ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാ​ഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts