Your Image Description Your Image Description

കാൺപൂർ: പുരികം ത്രെഡ് ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ ഭാര്യയുടെ മുടി മുറിച്ച് ഭർത്താവ്. ഉത്തർപ്രദേകാൺപൂർ: പുരികം ത്രെഡ് ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ ഭാര്യയുടെ മുടി മുറിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. യുവതിയുടെ ഭർത്താവ് രാംപ്രതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നിൽ സ്ത്രീധനപീഡനമാണെന്ന് ആരോപിച്ച് ഭാര്യാ പിതാവ് രാധാകൃഷ്ണ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഒരു വർഷം മുമ്പാണ് തന്റെ മകളെ രാംപ്രതാപ് വിവാഹം കഴിച്ചതെന്ന് രാധാകൃഷ്ണ പറയുന്നു. വിവാഹം കഴിഞ്ഞതിനുശേഷം, സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടുകാർ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായും റഫ്രിജറേറ്ററും കൂളറും അടക്കം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts