Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( ജെഎൻടിബിജിആർഐ) അവതരിപ്പിച്ച മണ്ണിന്റെ മണമുള്ള പെർഫ്യൂം ഉടൻ വിപണിയിലേക്ക് എത്തുന്നു. പുതുമഴയിൽ ഉണ്ടാകുന്ന മണ്ണിന്റെ ​ഗന്ധത്തിനോട് ആളുകൾക്കുണ്ടാകുന്ന താൽപര്യതതിന്റെ സാധ്യത കണ്ടുപിടിച്ചിരിക്കുകയാണ് ജെഎൻടിബിജിആർഐ.

ആദ്യത്തെ മഴയുടെ ​ഗന്ധം ഒരു അത്തറായി പുനർനിർമ്മിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രക്രിയയാണ് അവർ ഉപയോഗിക്കുന്നത്. ഇതിന് ചെലവേറും. ഈ ചെലവ് കുറച്ചുകൊണ്ടാണ് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പെർഫ്യൂം വികസിപ്പിച്ചിരിക്കുന്നത്. ‘മിട്ടി കാ അത്തർ’ എന്ന വിലകൂടിയ അത്തറിനു പകരമായി ട്രേപ്പിക്കൽ സോയിൽ സെന്റ് കേരളത്തിൽ നിന്ന് പുറത്തിറങ്ങും.

ആദ്യ മഴയുടെ സുഗന്ധം അത് കുപ്പിയിലാക്കി വിൽക്കാനുള്ള ബദ്ധി ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അതിന്റെ ബിസിനസ് സാധ്യത തേടിയത് ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനമായ ഉത്തർപ്രദേശിലെ കനൗജിൽ ആണ്.

ഉത്തർപ്രദേശിലെ മിട്ടി കാ അത്തർ നിർമ്മിക്കുന്നത് സൂര്യപ്രകാശത്തിൽ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ്. അതുകൊണ്ടുതന്നെ ഇതിന്റെ ചെലവ് കൂടുകലാണ്. എന്നാൽ പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളിൽ നിന്ന് പുനർനിർമിക്കാൻ കഴിയുമെന്നതാണ് ജെഎൻടിബിജിആർഐ അവകാശപ്പെടുന്നത്. ഇതിന് നിർമാണ ചെലവും കുറവാണ്. മിട്ടി കാ അത്തറിന്റെ ഒരു കുപ്പിയുടെ വില 10 മില്ലിക്ക് 40 രൂപ മുതൽ 1,000 രൂപ വരെയുള്ളത് ഉണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഈ പെർഫ്യൂമിന്റെ വില എത്ര വരുമെന്ന് വിപണിയ്ലെത്തിയാൽ അറിയാം

Related Posts