Your Image Description Your Image Description

ശതകോടീശ്വരനും സ്പേസ് എക്സ് ഉടമയുമായ ഇലോണ്‍ മസ്ക് 14 കുട്ടികളുടെ പിതാവാണ്. പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു ‘സൈന്യം’ തന്നെ കെട്ടിപ്പടുക്കാന്‍ മസ്‌ക് നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. മസ്‌കിന്റെ കുട്ടികളുടെ അമ്മമാരാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

വാടക ഗര്‍ഭധാരണം വഴി തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 14 കുട്ടികളുടെ പിതാവാണ് മസ്‌കെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാം എന്നാണ് അഭ്യൂഹങ്ങള്‍. അദ്ദേഹത്തിന്റെ മക്കളുടെ അമ്മമാരായ നാല് സ്ത്രീകളുടെ വിവരങ്ങള്‍ മാത്രമാണ് പരസ്യമായിട്ടുള്ളത്. ആഷ്ലി സെന്റ് ക്ലെയര്‍, ഗായിക ഗ്രൈംസ്, ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് എന്നിവരാണ് അവര്‍.

കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മസ്‌കിന്റെ ആഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നിരവധി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചതായി മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ 26-കാരി ആഷ്ലി സെന്റ് ക്ലെയറാണ് വെളിപ്പെടുത്തിയത്. ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കണമെന്ന അഭ്യര്‍ഥനയുമായി മസ്‌ക് തന്നെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നാണ് ക്ലെയറുടെ വെളിപ്പെടുത്തല്‍. തന്റെ കുട്ടികളുടെ അമ്മമാര്‍ക്ക് സാമ്പത്തിക സഹായങ്ങളെല്ലാം മസ്‌ക് നല്‍കുന്നുണ്ട്. രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അമ്മമാരുമായുള്ള ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം.

ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സമീപിച്ചതിനെ തുടർന്ന് മസ്‌ക് ഒരു പ്രമുഖ ജാപ്പനീസ് വനിതയ്ക്ക് ബീജം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മസ്‌കിന്റെ നാല് കുട്ടികളുടെ മാതാവായ ഷിവോണ്‍ സിലിസിന് അമ്മമാര്‍ക്കിടയില്‍ ‘പ്രത്യേക പപരിഗണന’ ലഭിക്കുന്നുണ്ടെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളിലും, ലോകനേതാക്കളും ടെക് എലൈറ്റുകളും പങ്കെടുക്കുന്ന അത്താഴവിരുന്നുകളിലും ഉള്‍പ്പെടെ സിലിസ് മസ്‌കിനൊപ്പം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts