Your Image Description Your Image Description

തിരുവനന്തപുരം:പുതിയ എകെജി സെന്ററിന്റെ ഉദ്ഘാ‍ടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി നിൽക്കുന്ന ഒമ്പത് നില കെട്ടിടത്തിന്‍റെ കവാടം മുതൽ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ ഇതുവരെ മാധ്യമങ്ങൾക്ക് പകർത്താൻ അനുവാദം നൽകിയിട്ടില്ല.

പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകൾ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും പുതിയ എകെജി സെന്‍ററിൽ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും മുറികളുണ്ട്. പാർട്ടി യോഗങ്ങൾക്കും പ്രത്യേക കൂടിക്കാഴിച്ചകൾക്കുമൊക്കെ വിപുലമായ സൗകര്യങ്ങൾ പുതിയ പാർട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts