Your Image Description Your Image Description

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്.

ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.
ത്രാ​ലി​ലെ നാ​ദി​ര്‍ ഗ്രാ​മ​ത്തി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഭീ​ക​ര​രു​ടെ സം​ഘ​ത്തെ സേ​ന വ​ള​ഞ്ഞി​രു​ന്നു. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *

Related Posts