Your Image Description Your Image Description

ഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ ഒഴിവാക്കി ഡ്രീം ഇലവന്‍ ഫാന്റസി ക്രിക്കറ്റ് ലീഗ്. ഓരോ മത്സരങ്ങളിലെയും ഇലവന്‍ തിരഞ്ഞെടുത്ത് അവരുടെ മികവിനനുസരിച്ച് ആരാധകര്‍ക്ക് പരസ്പരം കളിക്കാനുള്ള അവസരമാണ് ഡ്രീം ഇലവന്‍ ഒരുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് ഇതില്‍ ഉണ്ടാകാറുള്ളത്.

നേരത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ തത്സമയ സംപ്രേഷണം നല്‍കുന്നതില്‍ നിന്ന് ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാന്‍കോഡും പിന്തിരിഞ്ഞിരുന്നു. ദിവസവും ലക്ഷകണക്കിന് കാഴ്ചക്കാര്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു. ഇനി പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ സംപ്രേഷണം ഉണ്ടാവില്ലെന്ന് ഫാന്‍കോഡ് തന്നെ ഔദ്യോഗികമായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts