Your Image Description Your Image Description

കാലിഫോര്‍ണിയ: പല്ല് പറിക്കാൻ അനസ്തേഷ്യ നല്‍കിയ 9 വയസുകാരിക്ക് ദാരുണാന്ത്യം. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കി മണിക്കൂറുകൾക്കകം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിൽവാന മൊറീനോ മരിച്ചെന്ന് സാന്‍ ഡീഗോ കൌണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് അറിയിച്ചു.

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് ദന്ത ചികിത്സയും നല്‍കിയിരുന്നു. ദന്ത ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതെന്ന് അനസ്തേഷ്യോളജിയില്‍ പരീശീലനം ലഭിച്ച സ്ഥാപനത്തിലെ ലൈസന്‍സുള്ള ദന്തഡോക്ടറായ ഡോ. റയാന്‍ വാട്ട്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലുടെ നീളം അനസ്തേഷ്യനിസ്റ്റ് കുട്ടിയെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സങ്കീർണ്ണതകളൊന്നും കുട്ടിയില്‍ കണ്ടെത്തിയിരുന്നനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദന്ത ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ആശുപത്രിയിലെ റിക്കവറി റൂമില്‍ ഏറെ നേരം വിശ്രമിച്ച ശേഷം അമ്മയോടൊപ്പമാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തി കിടന്ന കുട്ടിക്ക് മണിക്കൂറുകൾക്ക് ശേഷം അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ എമർജന്‍സി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സാന്‍ ഡിയാഗോയിലെ റാഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. എന്നാല്‍ ഹോപിറ്റലില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, മരണ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ കൂട്ടിചേര്‍ക്കുന്നു. അതേസമയം കേസ് അന്വേഷണത്തിലാണെന്നും തങ്ങളുടെ ചൈല്‍ഡ് അബ്യൂസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നതെന്നും സാന്‍ ഡിയാഗോ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts