Your Image Description Your Image Description

പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ വോട്ടർപട്ടികയിൽ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികളിലെ തുടർനടപടികളിൽ കമ്മീഷന് വീഴ്ച്ചയുണ്ടെന്ന് വിമർശിച്ച കോടതി വോട്ടർമാരെ സഹായിക്കുന്നതിന് ലീഗൽ സർവ്വീസസ് അതോറിറ്റി വോളണ്ടിയർമാരെ നിയോഗിക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ പുറത്തു വന്ന കരട് പട്ടികയിൽ നിരവധി ഇരട്ട വോട്ടുകളുള്ളതായി റിപ്പോർട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

തീവ്രപരിഷ്ക്കരണത്തിനുള്ള കരട് വോട്ടർ പട്ടികയിൽ പരാതി അറിയിക്കാനുള്ള അവസാനതീയ്യതി ഇന്നായിരുന്നു. ഇത് രണ്ടാഴ്ച്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു ആർജെ‍ഡി ഉൾപ്പെടെയുള്ള കക്ഷികളാണ് കോടതിയെ സമീപിച്ചത്. സമയം നീട്ടണമെന്നാവശ്യം നടപടികളെ തകിടം മറിയ്ക്കുമെന്ന് കമ്മീഷൻ പറഞ്ഞു. തുടർന്ന് കോടതിയിൽ സമർപ്പിച്ച മറുപടിയിലാണ് സെപ്തംബർ ഒന്നിന്ന് ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ അറിയിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ഈക്കാര്യം സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ പരാതികൾ സ്വീകരിക്കുന്നതിലും തുടർന്നുള്ള നടപടികളും കമ്മീഷന് വീഴ്ച്ചയുണ്ടാകുന്നുവെന്ന് കോടതി വിമർശിച്ചു. ഇത് ഒഴിവാക്കാൻ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി നിർദ്ദേശിച്ചത്. ജില്ലാതലത്തിലടക്കം വോളണ്ടിയർമാരെ നിയോഗിക്കും.

Related Posts