Your Image Description Your Image Description

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.. ഭാര്യക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.

കൊലപാതക ശ്രമം തടയാന്‍ എത്തിയ ഭാര്യ പിതാവ് ശശി ബന്ധു രാധാമണി എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ആക്രമണം നടത്തി ഒളിവില്‍ പോയ പ്രതിയെ നാലാം ദിവസമാണ് പൊലീസിന് പിടികൂടാന്‍ ആയത്. തിരുവല്ല നഗരത്തില്‍ വച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ സാഹസികമായി പിടികൂടിയത്.

Related Posts