Your Image Description Your Image Description

പത്തനംതിട്ട: പതിനാറുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കുങ്ഫു പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലന കേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനു നേരെ ലൈംഗിക അതിക്രമം നടത്തിയത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ഇവിടെ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഈ ദൃശ്യങ്ങൾ എല്ലാം ഇയാൾ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.

വിദ്യാർത്ഥി ഇക്കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കാതെ മറച്ചു വെച്ചക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പൊലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലന കേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനു നേരെ ലൈംഗിക അതിക്രമം കാണിച്ചത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.

ഈ മാസം 7 ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തു നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട്‌ നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പൊലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts