Your Image Description Your Image Description

71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ കെ ജയമ്മ ഏറ്റുവാങ്ങി . കെ എസ ആർ ടി സി ജനറൽ കോൺട്രോളിങ് ഇൻസ്പെക്ടർ സണ്ണി പോൾ കെ എസ ആർ ടി സിക്ക് വേണ്ടി ടിക്കറ്റ് ഏറ്റുവാങ്ങി . തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും . കെ എസ ആർ ടി സി യും ഡിടിപിസി യും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉടനെ തന്നെ ഓൺലൈൻ ആയും ടിക്കറ്റ് ലഭ്യമാകും.

Related Posts