Your Image Description Your Image Description

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശങ്ങളിന്മേലുള്ള നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 2014 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്.

നിയമസഭാ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി അംഗവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിംഗില്‍ അംഗങ്ങളായ എം.എല്‍.എ. മാര്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, എ.സി. മൊയ്ദീന്‍ , സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ കെ.ജി. മിനിമോള്‍,ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറി ഷാജി. സി. ബേബി, സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ എം.എസ്. ബിജുക്കുട്ടന്‍,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts