Your Image Description Your Image Description

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഇന്ന് ഹാജരാക്കി

അതേസമയം, സര്‍ക്കാറിനെ വിമര്‍ശിച്ച് കെ എ പോള്‍ രം​ഗത്തെത്തി. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് നൽകിയ ​ഹർജി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിമിഷ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. കാന്തപുരത്തെയും ആക്ഷൻ കൗൺസിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടുവെന്നും കെ എ പോൾ പറയുന്നു

 

 

Related Posts