Your Image Description Your Image Description

ഉത്തർപ്രദേശ്: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഉത്തർപ്രദേശിലെ കാൺപൂരിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകൾക്ക് പകരം ‘ആത്മീയ ഉപദേശം’ നൽകി മന്ത്രി സഞ്ജയ് നിഷാദ്. അരയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഗ്രാമവാസികളോട് അദ്ദേഹം പറഞ്ഞതിങ്ങനെ, “നിങ്ങൾ ഗംഗയുടെ മക്കളാണ്, അതിനാൽ ഗംഗാനദി നിങ്ങളുടെ പാദങ്ങൾ വൃത്തിയാക്കാൻ വന്നിരിക്കുകയാണ്. ഇത് നിങ്ങളെ നേരിട്ട് സ്വർഗത്തിലെത്തിക്കും,” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ ജനങ്ങൾ അക്ഷരാർത്ഥത്തിൽ അമ്പരക്കുകയാണ് ഉണ്ടായത്.

“നമുക്ക് വെള്ളം തടയാൻ കഴിയില്ല, അതുകൊണ്ട് പോസിറ്റീവ് ചിന്തകൾ ഉയർത്തിപ്പിടിക്കണം,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഉത്തർപ്രദേശിലെ 17 ജില്ലകളിൽ വെള്ളപ്പൊക്കം കാരണം 16 പേർക്ക് ജീവൻ നഷ്ടമാവുകയും 343 വീടുകൾ തകരുകയും ചെയ്തു. ദുരന്തബാധിതർക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും, ഈ ‘ആത്മീയ പ്രഭാഷണം’ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും പ്രതികരണകൾക്കും കാരണമായിട്ടുണ്ട്.

Related Posts