Your Image Description Your Image Description

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്. നല്ല ഫിറ്റ്നസ് ചര്യകൾ പിന്തുടർന്നാൽ രോഹിത്തിന് 45–ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റർ വീതം രോഹിത് ശർ‍മ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വർഷം കൂടി രോഹിത്തിന്റെ സേവനം ഇന്ത്യയ്ക്കു വേണം’, യോഗ്‍രാജ് സിങ് പറഞ്ഞു.

അതേസമയം ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിച്ചേക്കുമെന്ന് വിവരമുണ്ട്. ഈ പരമ്പരയ്ക്കു ശേഷം രോഹിതും കോഹ്‌ലിയും വിരമിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Related Posts