Your Image Description Your Image Description

നവീകരണം പൂര്‍ത്തിയായ പുറമേരി-കുനിങ്ങാട് വേറ്റുമ്മല്‍ റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെല്ലാം ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്തുമെന്നും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ഒമ്പത് റോഡുകള്‍ ഈ രീതിയില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു.

കുനിങ്ങാട്-പുറമേരി വേറ്റുമ്മല്‍ റോഡില്‍ കുനിങ്ങാട് മുതല്‍ പുറമേരി വരെയുള്ള 3.050 കിലോമീറ്റര്‍ ഭാഗമാണ് നവീകരിച്ചത്. 7 കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പും നബാര്‍ഡും ചേര്‍ന്നാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആറ് ഓവുപാലങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവയുള്‍പ്പെടെ റോഡിനോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, എന്‍ എം വിമല, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സീന, സ്ഥിരം സമിതി അംഗങ്ങളായ കെ എം വിജിഷ, ബീന കല്ലില്‍, എം എം ഗീത, കെ കെ ദിനേശന്‍, അസി. എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്‍, എ ടി കെ ഭാസ്‌കരന്‍, സജീവന്‍ എടക്കൂടി, സുമേഷ് എന്നിവര്‍ സംസാരിച്ചു

Related Posts