Your Image Description Your Image Description

തു​റ​മു​ഖം വ​ഴി കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം. ദോ​ഹ തു​റ​മു​ഖ​ത്ത് എ​ത്തി​യ ച​ര​ക്കി​ൽ ഒ​ളി​പ്പി​ച്ച വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. അ​യ​ൽ​രാ​ജ്യ​ത്ത് നി​ന്ന് എ​ത്തു​ന്ന ക​ണ്ടെ​യ്ന​റി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​ള്ള​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്നും ഫൈ​ല​ക ദ്വീ​പി​ൽ നി​ന്നു​മു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​യ്ന​റി​ൽ മൃ​ഗ​ങ്ങ​ളു​ടെ തീ​റ്റ​യാ​ണെ​ന്നാ​യി​രു​ന്നു രേ​ഖ​ക​ൾ. എ​ന്നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഏ​ക​ദേ​ശം 4,550 ഗു​ളി​ക​ക​ളും, കാ​ർ​ഗോ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഏ​ക​ദേ​ശം 5,200 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചെ​റു​ക്കു​മെ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.

Related Posts