Your Image Description Your Image Description

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​നു​വ​ദി​ച്ച​ത്​ 30,000 ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ ഈ ​രം​ഗ​ത്ത്​ 20 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ ലൈ​സ​ൻ​സ് നേ​ടി​യ സ്ഥ​ല​ങ്ങ​ളു​ടെ ആ​കെ വി​സ്തീ​ർ​ണം 55 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ ക​വി​ഞ്ഞു.

ഇ​വി​ടെ ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ മാ​ത്രം 10 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ നി​ർ​മാ​ണ​ത്തി​ന്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. ദു​ബൈ​യി​ലെ സാ​മ്പ​ത്തി​ക, റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി​യി​ലു​ള്ള നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ഈ ​ക​ണ​ക്കു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈ​സ​ൻ​സ്​ ന​ൽ​കി​യ ആ​കെ സ്ഥ​ല​ത്തി​ന്‍റെ 45 ശ​ത​മാ​ന​ത്തി​ൽ ബ​ഹു​നി​ല വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളും നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്.

Related Posts