Your Image Description Your Image Description

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഗോദാവരി നദിയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയ യുവാക്കളാണ് മരിച്ചത്. അഞ്ചുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹൈദരാബാദില്‍ നിന്ന് ക്ഷേത്ര നഗരമായ ബസറില്‍ എത്തിയതിനിടെയാണ് ദാരുണമായ സംഭവം.

ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നദിയിലെ ആഴത്തിനെ പറ്റി യുവാക്കള്‍ക്ക് ധാരണയില്ലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts