Your Image Description Your Image Description

കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി നിലകൊണ്ടതോടെയാണ് തരൂർ പലർക്കും അനഭിമതനായത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് നിർദേശിച്ച മല്ലികാർജ്ജുന ഖാർഗെക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ മുതൽ രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടാണ് തരൂർ. അന്ന് തുടങ്ങിയ അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് തരൂർ പരസ്യമായി സ്വന്തം നിലപാട് സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഇപ്പോഴിത ശശി തരൂർ വീണ്ടും വീണ്ടും കോൺഗ്രസിനെ ഞെട്ടിച്ചു ക്പണ്ടിരിക്കുകയാണ്രാ. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരർ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും എം പി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നൽകി പ്രതിനിധി സംഘത്തിനൊപ്പം പാനമയിലെത്തിയപ്പോഴാണ് തരൂരിന്റെ പ്രതികരണം.പാനമ അസംബ്ലി പ്രസിഡന്റ് ഡാന കസ്റ്റനെഡ ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരാണെങ്കിലും രാജ്യ താൽപര്യത്തിന് വേണ്ടി ഒരുമിച്ച് നിന്നെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ പാകിസ്താൻ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു യുദ്ധം ആരംഭിക്കാൻ നമുക്ക് താൽപര്യമുണ്ടായിരുന്നില്ല, എന്നാൽ ഒരു ഭീകരപ്രവർത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങൾക്ക് തോന്നി’, ശശി തരൂർ പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പാനമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥന ചെയ്തു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂർ എംപി പറഞ്ഞു. 1989ലെ കശ്മീരിലെ ആദ്യ ആക്രമണം മുതൽ സാധാരണക്കാർ ഇരകളായ നിരവധി ആക്രമണങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആക്രമണങ്ങൾക്ക് തങ്ങൾ വില നൽകേണ്ടി വരുമെന്ന് തീവ്രവാദികൾ തിരിച്ചറിഞ്ഞുവെന്ന് ശശി തരൂർ പറഞ്ഞു. ‘2015ലെ ഉറി ആക്രമണത്തിലാണ് ഇന്ത്യ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) മറികടന്നത്. അതുവരെ എൽഒസി കടന്നിരുന്നില്ല. കാർഗിൽ യുദ്ധ സമയത്ത് പോലും അത് ചെയ്തിരുന്നില്ല. ഉറിയിൽ അത് ചെയ്തു. ഇത്തവണ നമ്മൾ എൽഒസി മാത്രമല്ല, അന്താരാഷ്ട്ര അതിർത്തിയും മറി കടന്നു. ബലാകോട്ടിലെ തീവ്രവാദികളുടെ കേന്ദ്രവും അക്രമിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ആക്രമിച്ചു’, ശശി തരൂർ പറഞ്ഞു. തരൂരിനൊപ്പം എംപിമാരായ സറഫറാസ് അഹ്‌മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപതി, തേജസ്വി സൂര്യ, ഭുബനേശ്വർ കലിത, മല്ലികാർജുൻ ദേവ്ദ, മിലിൻഡ് ദിയോറ, മുൻ യുഎസ് അംബാസഡർ തരഞ്ജിത് സിങ് സന്ദു എന്നിവരുടെ സംഘമാണ് പനാമ സന്ദർശിച്ചത്. തന്റെ സ്വന്തം മേഖലയായ വിദേശകാര്യത്തിൽ പോലും ഇടപെടാൻ അനുവദിക്കാതെ മാറ്റിനിർത്താൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരായ അമർഷമാണ് തരൂർ ഇതുവരെ പ്രകടിപ്പിച്ചത്. മറിച്ചൊരു കാര്യം അദ്ദേഹം ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്തു നിൽക്കുന്നവർ പറയുന്നത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തരൂരിനെ മനപ്പൂർവ്വം വിവാദത്തിൽ ചാടിക്കുകയാണ് ഉണ്ടായത്. വിദേശപര്യടനത്തിനുള്ള പ്രതിനിധി സംഘത്തിന്റെ നേതാവായി തരൂരിനെ നിയോഗിക്കാനുള്ള കേന്ദ്ര സർക്കാരിനുള്ള നീക്കം മനസ്സിലാക്കി, അദ്ദേഹത്തെ കോൺഗ്രസിന്റെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനായിട്ടും എന്തുകൊണ്ടാണ് തരൂരിനെ തഴഞ്ഞതെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഹൈക്കമാൻഡിലെ ഒരു വിഭാഗമാണ് തരൂരിനെ തഴയുന്നതിൽ ഗവേഷണം നടത്തുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts