Your Image Description Your Image Description

തിരുവനന്തപുരം: അരീക്കോട് വടക്കുംമുറിയിലെ സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യക്കുഴിയിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽമന്ത്രി വി ശിവൻകുട്ടി. കൂടാതെ ലേബർ കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ബിഹാർ സ്വദേശികളായ വികാസ് കുമാർ, ഹിതേഷ് ശരണ്യ, അസം സ്വദേശി സമദ് അലി എന്നിവരാണ് ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.വാട്ടർ ടാങ്കിൽ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് തൊഴിലാളികളും അപകടത്തിൽപ്പെട്ടത്. തൊഴിലാളികളെ ഉടൻതന്നെ അരീക്കോട് സർക്കാർ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts