Your Image Description Your Image Description

തിരക്കേറിയ പാതയിൽ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർക്ക്​ 50,000 ദിർഹം പിഴ ചുമത്തി ദുബൈ ട്രാഫിക്​ പൊലീസ്​. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനം പൊലീസ്​ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച അൽ ഇത്തിഹാദ്​ റോഡിലാണ്​ മറ്റ്​ വാഹന യാത്രക്കാരുടെ ജീവന്​ ഭീഷണിയാകുന്ന രീതിയിൽ യുവാവ്​ കാറോടിച്ചത്​.

അമിത വേഗതയിൽ കാർ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച്​ വാഹനമോടിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മറ്റ്​ വാഹനങ്ങളുമായും ഡിവൈഡറുമായും തട്ടി തട്ടിയില്ലാ എന്ന രീതിയിലായിരുന്നു യാത്ര. തുടർന്ന്​ വീഡിയോ പരിശോധിച്ച ദുബൈ പൊലീസ് ​ഡ്രൈവറെ തിരിച്ചറിയുകയായിരുന്നുവെന്ന്​ ദുബൈ പൊലീസിന്‍റെ ട്രാഫിക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.​

Related Posts