Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ചൂട് കത്തിക്കയറുകയാണ്. താ​പ​നി​ല ഉയരുന്നതിനോടൊപ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നതെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ദു​ര​ന്ത നി​വാ​ര​ണ അതോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങൾ പ​ങ്കു​വെച്ചിട്ടുണ്ട്.

ഇതനുസരിച്ച് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ലു​മാ​ണ്. ഇ​വി​ടങ്ങളിൽ അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ഒ​മ്പ​താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (ഏ​ഴ്), കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ഏ​ഴ്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ടാ​ണ്.

കൂടാതെ, മലമ്പ്രദേശങ്ങൾ ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts