Your Image Description Your Image Description

താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സർക്കാരിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി താനൂർ ഉണ്യാലിൽ നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ ആദ്യത്തെ സ്പോർട്സ് സ്കൂളായി ഇത് മാറും. ഫിഷറീസ് സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. വാനനിരീക്ഷണ കേന്ദ്രം പദ്ധതി ഉടൻ യാഥാർഥ്യമാവും. ഉണ്യാലിലെ ടൂറിസം പദ്ധതി പൂർത്തീകരിച്ചു. തീരദേശത്തെ വൃക്ക രോഗികൾക്ക് ആശ്വാസമായി താനൂർ താലൂക്കാശുപത്രിയിൽ ഉടൻ തന്നെ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കും. ഉണ്യാലിലെ പുതിയ പാലത്തിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ് പാലം നിർമ്മാണം ഉടൻ തുടങ്ങും. താനൂരിൽ മത്സ്യ ഗ്രാമം പദ്ധതി ഉടൻ പൂർത്തിയാകും.

പുനർഗേഹം പദ്ധതി പ്രകാരം അപേക്ഷ നൽകിയവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് 10 ലക്ഷം രൂപ അനുവദിച്ചു. അവർ സ്വന്തമായി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കിയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഇപ്പോൾ ഫ്ലാറ്റ് നിർമിച്ച് നൽകിയിരിക്കുന്നത്. അതാണ് ഇപ്പോൾ ഭൂരഹിത, ഭവനരഹിതർക്ക് കൈമാറുന്നത് ഇതോടെ കടലാക്രമണം എന്ന ദുരിതം നേരിടുന്നവർക്കുള്ള സുരക്ഷിതമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പിണറായി വിജയൻ സർക്കാരിൽ നിന്ന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും അതിനാൽ മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് ഈ ഭവന സമുച്ചയത്തെ പരിപാലിച്ചു പോകണമെന്നും മന്ത്രി പറഞ്ഞു.

Related Posts