Your Image Description Your Image Description

ഹാർലി-ഡേവിഡ്‌സൺ തങ്ങളുടെ മോട്ടോർസൈക്കിളുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ കമ്പനി പൂർണ്ണമായും പുതിയ മോട്ടോർസൈക്കിൾ ആർക്കിടെക്ചർ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ കീഴിൽ കമ്പനി നിരവധി പുതിയ മോഡലുകൾ പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.

ഈ പരമ്പരയിലെ ആദ്യ ബൈക്ക് സ്പ്രിന്റ് ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് പുതിയതും യുവ റൈഡർമാർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നും ബൈക്ക് വെയ്‍ൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ബൈക്കിന്റെ വില ഏകദേശം 6000 ഡോളർ ആയിരിക്കാൻ സാധ്യതയുണ്ട്.

ഈ വിലയിൽ ലോഞ്ച് ചെയ്താൽ ഹാർലി-ഡേവിഡ്‌സണിന്റെ ഇതുവരെയുള്ള ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിൽ ഒന്നായി ഇത് മാറും. 2025 ലെ EICMA ഷോയിൽ ഈ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്ക് ശേഷം ഇതിന്റെ ആഗോള അരങ്ങേറ്റം നടക്കും.

ലോഞ്ച് ചെയ്താൽ ഈ ബൈക്ക് ഹാർലി-ഡേവിഡ്‌സണിന് വലിയ മാറ്റത്തിന് കാരണമാകുകയും ബ്രാൻഡിന് പുതിയൊരു സെഗ്‌മെന്റിൽ സ്ഥാനം നൽകുകയും ചെയ്യും. അതേസമയം കമ്പനി ഒരു എൻട്രി ലെവൽ മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, വളർന്നുവരുന്ന ആഗോള വിപണികൾക്കായി കമ്പനി സ്ട്രീറ്റ് 750 പുറത്തിറക്കിയിരുന്നു.

Related Posts