Your Image Description Your Image Description

കണ്ണൂർ: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കണ്ടക്ടറെ ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ ബസ് തൊഴിലാളികളുടെ പണിമുടക്ക്. തലശേരി – തൊട്ടിൽപാലം റൂട്ടിലാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്. തലശേരി പെരിങ്ങത്തൂരിൽ വെച്ചായിരുന്നു യാത്ര പാസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടെന്നാരോപിച്ച് വിദ്യാർഥിയുടെ ഭർത്താവും സുഹൃത്തുക്കളും കണ്ടക്ടറെ ക്രൂരമായി മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനീയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. അക്രമികൾ സ്വർണം പൊട്ടിക്കൽ സംഘത്തിൽപ്പെട്ട ഏഴംഗ സംഘമാണെന്നാണ് വിവരം. പ്രതികളായ സവാദും വിശ്വജിത്തും നേരത്തെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികളുടെ സമരം. ആക്രമണത്തിന് പിന്നാലെ മർദനമേറ്റ കണ്ടക്ടർ വിഷ്ണുവിന്റെ പരാതിയിൽ ചൊക്ലി പോലീസ് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഒൻപത് വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts