Your Image Description Your Image Description

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 93.55 ശതമാനം ചെലവഴിച്ച് ആലപ്പുഴ ജില്ല രണ്ടാം സ്ഥാനം നേടിയാതായി ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ 435.4976 കോടി രൂപയില്‍ 407.4072 കോടി രൂപ ചെലവഴിച്ചാണ് ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്. നഗരസഭകളില്‍ ചേര്‍ത്തല നഗരസഭ 118.71 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തി. ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗത്തില്‍ 96.01 ശതമാനം ചെലവഴിച്ച് ജില്ല ഒന്നാം സ്ഥാനത്തും, ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗത്തില്‍ 95.58 ശതമാനം ചെലവഴിച്ച് രണ്ടാം സ്ഥാനത്തും, നഗരസഭകളുടെ ഫണ്ട് വിനിയോഗത്തില്‍ 93.34 ശതമാനം ചെലവഴിച്ച് മൂന്നാം സ്ഥാനത്തുമെത്തി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 113.71 ശതമാനം ചെലവഴിച്ച് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് (104.58 ശതമാനം) മുന്നിലെത്തി. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗത്തിലും ജില്ല മുന്നിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts