Your Image Description Your Image Description

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും നീക്കിയിട്ടുണ്ട്.

ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും ടെസ്റ്റിന് കൊണ്ടുവരുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല എന്ന നിബന്ധനയും ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനവും പുതിയ സർക്കുലറിൽ ഇല്ല.

Related Posts