Your Image Description Your Image Description

കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവരുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ഫ്രാന്‍സിസ് റോഡ് എത്തിയപ്പോഴായിരുന്നു സംഭവം.

തൃശ്ശൂര്‍ തലോര്‍ വൈക്കാടന്‍ അമ്മിണി(64)യാണ് മോഷണത്തിന് ഇരയായത്. ശുചിമുറിയില്‍ പോകുന്നതിനിടെ ട്രെയിനിലെ വാതിലിന് സമീപത്ത് നിന്ന് വീട്ടമ്മയെ മോഷ്ടാവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണതായാണ് വിവരം.

വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 8500 രൂപ അടങ്ങിയ ബാഗും മൊബൈല്‍ ഫോണും പ്രതി മോഷ്ട്ടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളാണ് അക്രമിയെന്നാണ് പൊലീസിന് ലഭിച്ച വിവരം

Related Posts