Your Image Description Your Image Description

പാപുവ ന്യൂ ഗിനിയ ദേശീയ താരം കിപ്ലിൻ ഡോറിഗ മോഷണക്കേസിൽ അറസ്റ്റിലായി. ഇന്നലെ ടൂർണമെന്റിനിടെയാണ് താരം അറസ്റ്റിലായത്. ടി 20 ലോകകപ്പടക്കം നിരവധി മത്സരങ്ങൾ ദേശീയ ടീമിനായി കിപ്ലിൻ ഡോറിഗ കളിച്ചിട്ടുണ്ട്. പാപുവ ന്യൂ ഗിനിയ ടീം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചലഞ്ച് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് ഡോറിഗയെ അറസ്റ്റ് ചെയ്തത്.

അതേസമയം കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടർ‍ന്ന് താരത്തെ മൂന്നു മാസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് റോയൽ കോർട്ടിലേക്ക് മാറ്റി. നവംബര്‍ 28നാണ് കേസിന്റെ അടുത്ത ഹിയറിങ് നടക്കുക.

പാപുവ ന്യൂ ഗിനിയ ക്രിക്കറ്റ് ബോർഡ് താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിഷയത്തിൽ നിയമ സഹായം നല്‍കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. കുറ്റവാളിയല്ലെന്നു ബോധ്യപ്പെടുന്നതുവരെ ബോർഡ് താരത്തെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.

Related Posts