Your Image Description Your Image Description

പിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിനിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. ആറാം ഓവറില്‍ സ്പിന്നല്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തിരുന്നു.

പിന്നീട് മത്സരശേഷം സഞ്ജു തന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു. പരിക്ക് അത്ര വലിയ ഗൗരവമുള്ളതല്ലെന്നാണ് സഞ്ജു സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞത്. ഇപ്പോള്‍ എനിക്കു വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. ഈ മത്സരത്തില്‍ ഞാന്‍ വീണ്ടും ക്രീസിലേക്കു വന്നു ബാറ്റ് ചെയ്യാന്‍ സജ്ജനായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. വ്യാഴായ്ച പരിക്കിനെ കുറിച്ച് നിരീക്ഷിക്കുകയും അതിനു ശേഷം തീരുമാനമെടുക്കുകയും ചെയ്യുമെന്ന് സഞ്ജു വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ 188 റൺസുമായി രണ്ട് ടീമുകളുടെയും ഇന്നിംഗ്സ് അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ 12 റൺസ് വിജയലക്ഷ്യം ഡൽഹി രണ്ട് പന്തുകൾ ശേഷിക്കേ മറികടക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ ഓവറുകളാണ് ഡൽഹിക്ക് മികച്ച വിജയം സമ്മാനിച്ചത്. മിച്ചൽ സ്റ്റാർക്ക് തന്നെയാണ് കളിയിലെ താരവും. മത്സരത്തിലെ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts