Your Image Description Your Image Description

ഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഷിബു സോറൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണിദ്ദേഹം. ഇ​പ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം.

81കാരനായ ഷിബു സോറനെ വൃക്ക സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ജൂൺ അവസാന വാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഏറെക്കാലമായി സ്ഥിരമായി ചികിത്സയിലായിരുന്നു ഷിബു സോറനെന്ന് മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വിശകലനം ചെയ്യുകയാണെന്നും ആശുപത്രിയിൽ സന്ദർശിച്ചശേഷം ഹേമന്ത് പറഞ്ഞു.

Related Posts