Your Image Description Your Image Description

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ഐടി കമ്പനി ടിസിഎസ്. ഈ വർഷംടിസിഎസിന്റെ ലോകത്തെമ്പാടുമുള്ള ശാഖകളിൽ ജോലിചെയ്യുന്ന 12,000 പേർക്കാണ് ജോലി നഷ്‍ടപ്പെടുക. 283 ബില്യൺ ഡോളർ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രധാന ഐടി കമ്പനിയാണ് ടിസിഎസ്. ആകെ ജോലി ചെയ്യുന്നവരിൽ 2% മാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പുനഃക്രമീകരണം എന്നാണ് കമ്പനിയുടെ വാദം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തൊഴിലാളികളെ കുറച്ച് മുന്നോട്ട് പോകുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Posts