Your Image Description Your Image Description

കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥിനിയെ ക്യാമ്പസ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വ്യാഴാഴ്ച രാത്രിയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി സർവകലാശാലാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇംഗ്ലീഷ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയെ ക്യാമ്പസിലെ ഒരു കുളത്തിലാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനി മുങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമ്പസിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts