Your Image Description Your Image Description

ജയിലിലുള്ള ഭർത്താവിന് ജാമ്യം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ദമ്പതികളടക്കം ആറുപേർ അറസ്റ്റിൽ.യുവതിയെ മുറിയിലാക്കി ആളുകളെ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. ഭർത്താവിന് ജാമ്യം തരപ്പെടുത്തി നൽകാൻ ഒരാളെ കണ്ട് സംസാരിക്കാനെന്ന് വിശ്വസിപ്പിച്ച് തന്നെ ലോഡ്ജിൽ എത്തിച്ചതായാണ് യുവതിയുടെ പരാതി.

മണ്ണാർക്കാട് ആര്യമ്പാവ് അരിയൂർ കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ കുറ്റൂർ വെങ്ങാലൂർ അത്തൻപറമ്പിൽ റൈഹാൻ (45), കൊപ്പം വിളയൂർ കണിയറാവ് മുണ്ടുക്കാട്ടിൽ വീട്ടിൽ സുലൈമാൻ (47), ഏലംകുളം കുന്നക്കാവ് പുറയത്ത് സൈനുൽ ആബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി വീട്ടിൽ സനൂഫ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകർ അറിയിച്ചു.

Related Posts