Your Image Description Your Image Description

ചെന്നൈ: ഒരു ചായ കുടിക്കണമെങ്കിൽ ഇനി 15 രൂപ കൊടുക്കണം. മൂന്നു രൂപയാണ് ഒരു ചായക്ക് കൂടിയിരിക്കുന്നത്. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായ വില കൂട്ടാൻ കാരണമെന്ന് ടീ ഷോപ്പ് ട്രെയിടേഴ്സ് അസോസിയേഷൻ പറഞ്ഞു. ചെന്നൈയിലെ ഈ വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ചായക്കടകളിൽ പോസ്റ്റ് ചെയ്ത പുതിയ വില പട്ടിക പ്രസിദ്ധീകരിച്ചു.

ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. ബൂസ്റ്റും ഹോർലിക്‌സും തുടങ്ങിയവയ്ക്ക് 25 രൂപ നൽ‍കേണ്ടി വരും. കോഫിക്ക് ഇനി മുതൽ 20 രൂപയാണ് നൽകേണ്ടത്.

3 വർഷത്തിന് ശേഷമാണ് ചെന്നൈയിൽ ചായയുടെയും കോഫിയുടെയും വില വർധിപ്പിക്കുന്നത്.

Related Posts