Your Image Description Your Image Description

അമരാവതി: ചെരിപ്പില്ലാതെ നടക്കുന്ന ​ഗ്രാമീണരെ കണ്ട് കണ്ണു നിറഞ്ഞ പവൻ കല്യാൺ മുഴുവൻ ​ഗ്രാമീണർക്കും ചെരിപ്പെത്തിച്ചു നൽകി. അരക്കു, ദുംബ്രിഗുഡ മേഖലകളിലെ പര്യടനത്തിനിടെയാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ​ഗ്രാമത്തിലെ മുഴുവൻ താമസക്കാർക്കും ചെരിപ്പ് വിതരണം ചെയ്തത്. പെഡപാഡു ഗ്രാമം സന്ദർശിക്കുന്നതിനിടയിൽ, പാംഗി മിതു എന്ന വൃദ്ധയായ സ്ത്രീയും ഗ്രാമത്തിലെ മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് ഉപമുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം ഏകദേശം 350 താമസക്കാർക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്തു.

മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും, തങ്ങളുടെ ഗ്രാമം സന്ദർശിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. പെഡപാടു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പുറനെ മുഴുവൻ ഡംബ്രിഗുഡ മണ്ഡലവും പവൻ കല്യാണിന് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts