Your Image Description Your Image Description

ഗ്രാമത്തിലെ തലമുറകള്‍ക്കായി പാല്‍സമൃദ്ധിയും ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയേകി സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് വെട്ടിക്കവല ബ്ലോക്പഞ്ചായത്ത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഭാവനാപൂര്‍ണമായി നടപ്പിലാക്കിയാണ് ക്ഷീരമേഖലയെ ഇവിടെ സമ്പന്നമാക്കുന്നത്.

കൊയ്ത്തുകഴിഞ്ഞ് ബാക്കിയായ വൈക്കോല്‍ വിറ്റഴിക്കാനാണ് ‘ക്ഷീരാമൃതം’ പദ്ധതി. കുളക്കട ക്ഷീരോദ്പാദക സംഘം 240 രൂപ നിരക്കില്‍ ഒരു റോള്‍ വൈക്കോല്‍ നെല്‍കര്‍ഷകരില്‍ നിന്ന് വാങ്ങി ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത് വരുന്നു. 70 രൂപ നല്‍കിയാണ് യന്ത്രസഹായത്തോടെ വൈക്കോല്‍ റോളുകള്‍ ആക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ 3000 കിലോ വൈക്കോല്‍ വിപണനം നടത്താനായി. കച്ചിയുടെ പ്രാദേശികഉദ്്പാദനവും വിപണനവും പദ്ധതി വഴി ഉറപ്പാക്കി.

കാലിത്തീറ്റയ്ക്ക് സബ്‌സിഡി

കഴിഞ്ഞ നാല് വര്‍ഷങ്ങളായി വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ ഉമ്മന്നൂര്‍, മൈലം, പവിത്രേശ്വരം, മേലില ഗ്രാമപഞ്ചായത്തുകളില്‍ കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നു. പ്ലാന്‍ ഫണ്ടില്‍നിന്നും മൈലം പഞ്ചായത്ത് 11 ലക്ഷം രൂപയും, ഉമ്മന്നൂര്‍ പഞ്ചായത്ത് ആറ് ലക്ഷം രൂപയും, മേലില പഞ്ചായത്ത് 4.5 ലക്ഷം രൂപയും വകയിരുത്തി. 1,515 രൂപയുടെ 50 കിലോഗ്രാം കാലിത്തീറ്റ ബാഗിന് 50 ശതമാനമാണ് സബ്‌സിഡി. കാലിത്തീറ്റ ഫാക്ടറിക്ക് പകുതിവിലനല്‍കിയാണ് പഞ്ചായത്ത് കര്‍ഷകര്‍ക്ക് പിന്തുണയാകുന്നത്. ക്ഷീരസംഘത്തില്‍ പാല്‍അളക്കുന്ന അഞ്ചുലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള 600 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ വര്‍ഷം നാളിതുവരെ 33 ലക്ഷം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ചെലവഴിച്ചത്.

Related Posts