Your Image Description Your Image Description

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗോഡൗണിൽ നിന്ന് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദിലുള്ള ഏജന്റുമാർക്ക് മോഷ്ടിച്ച മുടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. രാത്രിയിൽ സംഘം ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തു കടന്നാണ് കവർച്ച നടത്തിയത്. മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണിൽ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും മോഷണം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts