Your Image Description Your Image Description

ഖത്തറിലെ ദന്തൽ ആശുപത്രികളിൽ ജോലി ചെയ്യാൻ ഇനി യോഗ്യതാ പരീക്ഷ പാസാകണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രൊഫഷണൽ രജിസ്‌ട്രേഷനും ലൈസൻസിംഗും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ പുതിയ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഖത്തറിൽ ദന്തൽ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഡോക്ടർമാരും ഇനി ഈ യോഗ്യതാ പരീക്ഷ പാസാകണം. ‘പ്രോമെട്രിക്’ പ്ലാറ്റ്ഫോം വഴിയാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. 3.5 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 150 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയിൽ വിജയിക്കാൻ 60 ശതമാനം മാർക്ക് നേടണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts