Your Image Description Your Image Description

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് സംബന്ധിച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിരവധി റോഡുകൾ അടച്ചിടുകയും വഴിതിരിച്ചുവിടുകയും ചെയ്യും.

വെള്ളിയാഴ്ച മുതൽ അൽ ബിദ്ദ സ്ട്രീറ്റിന്റെ തെക്ക് ദിശയിലും ഒമർ അൽ മുഖ്താർ സ്ട്രീറ്റിലും താൽക്കാലികമായി റോഡ് അടച്ചിടും. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 10 മണി വരെ ഷാർക്ക് ടണൽ താൽക്കാലികമായി അടയ്ക്കും. ഓഗസ്റ്റ് എട്ട് മുതൽ 10ന് പുലർച്ചെ 5 മണി വരെ കോർണിഷ് സ്ട്രീറ്റിലെ ഷെറാട്ടൺ ഇന്റർസെക്ഷൻ മുതൽ ദഫ്‌ന ഇന്റർസെക്ഷൻ വരെയുള്ള രണ്ട് വരിപ്പാതകൾ അടച്ചിടുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടും. സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിന് റോഡ് ഉപയോക്താക്കൾ ദിശാസൂചന ചിഹ്നങ്ങൾ പിന്തുടരണമെന്നും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Related Posts