Your Image Description Your Image Description

ഭാരത് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാറിന്റെ സുരക്ഷ നേടി കിയ സിറോസ് മുന്നിൽ. ഈ വാഹനത്തിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 30.21 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.42 മാർക്കും ലഭിച്ചു. ഭാരത് ക്രാഷ് ടെസ്റ്റിന് പങ്കെടുക്കുന്ന കിയയുടെ ആദ്യ മോഡലാണ് സിറോസ്. പെട്രോൾ മോഡലിലാണ് ഭാരത് എൻസിഎപി ടെസ്റ്റ് നടത്തിയത്

കൂടാതെ കിയ സിറോസിന്റെ ഉയർന്ന വേരിയന്റായ എച്ച്ടിഎക്സ് പ്ലസ് ഡിസിടി, എച്ച്ടികെ(ഒ) പെട്രോൾ എംടി എന്നവ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചു. അഞ്ച് സ്റ്റാർ സുരക്ഷ പെട്രോളിന്റെ എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും. ആറ് എയർബാഗുകളും ത്രീ പോയിന്റ് സ്റ്റാർ സീറ്റ് ബെൽറ്റും , ഇഎസ്‌സിയും പാസഞ്ചർ സൈഡ് എയർബാഗ് കട്ട്ഓഫ് സ്വിച്ചുമുള്ള വേരിയന്റിലാണ് പരീക്ഷണം നടത്തിയത്. ഫ്രണ്ട് ഓഫ്‌സെറ്റ് ഡീഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 ൽ 14.21 മാർക്ക് സിറോസ് നേടിയപ്പോൾ സൈഡ് ഓഫ്‌സെറ്റ് ഡീഫോർമബിൾ ബാരിയർ 16 ൽ പതിനാറ് മാർക്കും കിയയുടെ ചെറു എസ്‍യുവിക്ക് ലഭിച്ചു.

പ്രീമിയം ഫീച്ചറുകളുമായി എത്തിയ സിറോസ്

ചെറിയ എസ്‍യുവിയായാണ് സിറോസിനെ കിയ പുറത്തിറക്കിയത് . തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്‍യുവിയുടെ പെട്രോൾ മോഡലിന് 8.99 ലക്ഷം മുതൽ 13.29 ലക്ഷം വരെയും പെട്രോൾ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതൽ 15.99 ലക്ഷം വരെയുമാണ് വില. ഡീസൽ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതൽ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Related Posts