Your Image Description Your Image Description

ഡൽഹി: ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പുനഃസംഘടനയ്ക്ക് ശശി തരൂര്‍ എല്ലാ സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും, രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തും. സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച്ച നടത്തുക. പുനഃസംഘടന പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നേ ദേശിയ നേതൃത്വവുമായി ചര്‍ച്ച നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടിക്കാഴ്ച്ച. ഒന്‍പത് ഡിസിസി അധ്യക്ഷന്മാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

Related Posts