Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക് പോകും. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം തയ്യാറാക്കിയ പട്ടികയുമായാണ് കെപിസിസിയുടെ നേതൃത്വം ഡൽഹിയിലേക്ക് പോകുന്നത്.

ഈ മാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രെസിഡന്റുമാരായ എ.പി അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. പട്ടിക സംബന്ധിച്ച് നാളെയും മറ്റന്നാളും ഹൈക്കമാൻഡുമായി
ചർച്ച നടത്തും.

വൈസ് പ്രെസിഡന്റുമാരുടെ എണ്ണം നാലിൽ നിന്ന് അഞ്ച് ആയും ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽ നിന്ന് 30 ആയും സെക്രട്ടറിമാരുടെ എണ്ണം 70 ആയും വർധിപ്പിക്കണമെന്നാണ് ശുപാർശ. ഇതോടെ ജംബോ കമ്മിറ്റിയായിരിക്കും വരികയെന്ന് ഏതാണ്ട് ഉറപ്പായി. 9 ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണമെന്ന നിർദേശമാണ് ഇപ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്നത്.

Related Posts